മുതുകുളം: പൊടുന്നനെ ബ്രേക്കിട്ട ഓട്ടോറിക്ഷയുടെ പിന്നിൽ ബുള്ളറ്റ് ഇടിച്ച് പള്ളിപ്പാട് പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബിജുവിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ പതിയാങ്കര ഷാപ്പ് മുക്കിന് സമീപമായിരുന്നു അപകടം. ആറാട്ടുപുഴയിൽ നിന്നു വടക്കോട്ട് പോവുകയായിരുന്നു ബിജു. റോഡിലേക്ക് തെറിച്ചുവീണ ബിജുവിന് നെറ്റിഭാഗത്താണ് പരിക്കേറ്റത്. തുടർന്ന് നാട്ടുകാർ അതേ ഓട്ടോയിൽ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചു.