ആലപ്പുഴ: സൂപ്പർ കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച, ആലപ്പുഴ നഗരസഭയിലെ 6 വാർഡുകൾക്ക് വേണ്ടി തുമ്പോളി പാരിഷ് ഹാളിൽ ഏഴാമത് സമൂഹ അടുക്കള ആരംഭിച്ചു. തുടക്ക ദിവസംതന്നെ രണ്ടായിരം പേർക്ക് ഉച്ച ഭക്ഷണമെത്തിച്ചു. നിത്യേന 6000 പേർക്കാണ് നഗരസഭ ഭക്ഷണമെണിക്കുന്നത്. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ,സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു, എ. ഷാനവാസ്, ആർ. വിനീത ബീന രമേശ്,ബിന്ദു തോമസ് എന്നിവരും കൗൺസിലർമാരായ ഡോ.ലിൻറ്റ ഫ്രാൻസിസ്,ജെസിമോൾ കെ.എ,മോനിഷ ശ്യാം, റഹിയാനത്ത്,മനു ഉപേന്ദ്രൻ, പി.ജി. എലിസബത്ത് എന്നിവരും പങ്കെടുത്തു.