ആലപ്പുഴ : അരുക്കുറ്റി സർക്കാർ ആശുപത്രിയുടെ പരിസരം ശുചീകരിച്ച സന്നദ്ധ പ്രവർത്തകരെ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരൂക്കുറ്റി പഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. അരുക്കുറ്റി ആശുപത്രി പരിസരത്ത് വ്യായാമ കേന്ദ്രങ്ങൾ, വായനശാല എന്നിവ നിർമ്മിക്കുമെന്നും ഇതിനായി കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിക്കുമെന്നും എംപി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് അദ്ധ്യക്ഷനായി. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ജനാർദ്ദനൻ, രാജേഷ് വിവേകാനന്ദ, പഞ്ചായത്ത് അംഗങ്ങളായ ശാരി, വിദ്യ, ചേർത്തല സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് ചെയർമാൻ കെ. രാജപ്പൻ നായർ, മെഡിക്കൽ ഓഫീസർ സേതുരാജ് എന്നിവർ സംസാരിച്ചു.