മുതുകുളം: വീട്ടിൽ അവശനിലയിൽ കണ്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി ബലഭദ്ര ഭവനിൽ സലിമിൻറ്റെയും ജയശ്രീയുടെ മകൾ ദക്ഷിണശ്രീയാണ് (കൺമണി -13) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ട ദക്ഷിണശ്രീയെ ഉടൻ തന്നെ കായംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിനു മുമ്പ് മരണം സംഭവിച്ചു. മൃതദേഹം ഓച്ചിറയിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂ എന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.