ആലപ്പുഴ: കൊവിഡ്‌, ഇന്ധന വില വർദ്ധനവ്‌, പ്രക്യതിക്ഷോഭം തുടങ്ങിയ വിവിധ കാരണങ്ങൾ കൊണ്ട്‌ പ്രതിസന്ധിയിലായ നിർമ്മാണ മേഖലയുടെ പുനരുദ്ധാരണത്തിനു പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കണമെന്ന് ബിൽഡേഴ്സ്‌ അസോസിയേഷൻ ഒഫ്‌ ഇൻഡ്യ സംസ്ഥാന എക്സിക്യുട്ടീവ്‌ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന നിർമ്മാണ മേഖല മഹാമാരിയെ തുടർന്നുള്ള അതിഥി തൊഴിലാളികളുടെ പലായനം, സ്റ്റീൽ, സിമന്റ്‌ അടക്കമുള്ള നിർമ്മാണ സാമഗ്രികളുടെ അമിതമായ വിലവർദ്ധനവ്‌ തുടങ്ങിയ കാരണങ്ങൾ കൊണ്ട്‌ വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ വിശദമായ ചർച്ചകൾക്കായി നിർമ്മാണ മേഖലയിലെ സംരംഭക സംഘടനാ പ്രതിനിധികളുടെ അടിയന്തിര യോഗം സർക്കാർ വിളിച്ചുകൂട്ടണമെന്ന് ഓൺലൈനിൽ കൂടിയ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന ചെയർമാൻ നജീബ്‌ മണ്ണേലിൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡന്റ്‌ ആർ.എൻ.ഗുപ്ത, ചെറിയാൻ വർക്കി, പി.ആർ.എസ്‌.മുരുകൻ, സംസ്ഥാന സെക്രട്ടറി കെ.ജ്യോതികുമാർ, സംസ്ഥാന ട്രഷറർ രാജീവ്‌ വാര്യർ,വർഗ്ഗീസ്‌ കണ്ണമ്പള്ളി, അലക്സ്‌ പെരുമാലിൽ, പ്രിൻസ്‌ ജോസഫ്‌, സന്തോഷ്‌ ബാബു,രഘുചന്ദ്രൻ നായർ,ജയചന്ദ്രൻ വി.എസ്‌, ജോൺ പോൾ, പോൾ ടി.മാത്യു, ഹരികുമാർ എന്നിവർ പങ്കെടുത്തു.