ambala
കൊവിഡ് ബാധിതർക്ക് യൂത്ത് കോൺഗ്രസ്‌ പുന്നപ്ര സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം മുൻ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് എസ്. പ്രഭുകുമാർ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: യൂത്ത് കോൺഗ്രസ്‌ പുന്നപ്ര സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തീരദേശ മേഖലയിലും പുന്നപ്ര പഞ്ചായത്തിലെ കൊവിഡ് ബാധിച്ച നിർദ്ധനരായ 150 കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ് എസ്. പ്രഭുകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സമീർ പാലമൂട്, മണ്ഡലം പ്രസിഡന്റ് അഫ്സൽ കാസിം, വിജയകുമാർ കന്യാകോണിൽ, വിഷ്ണു പ്രസാദ്, ബിസ്മി ബദർ, റസീന,കൃഷ്ണ പ്രസാദ്, സമീർ, എൻ.എ. അഭിജിത്, എസ്. രതീഷ് ഗോപാലകൃഷ്ണൻ, സതീഷ് ബാബു, ഷിയാസ്, ധനീഷ്, മുനീർ ,റമീസ്, സുനിത മഹേഷ്‌ എന്നിവർ പങ്കെടുത്തു.