annam
അന്നം പുണ്യം പദ്ധതി പള്ളിപ്പുറത്ത് ഒ.സി. വക്കച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്തിൽ കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രഭാത ഭക്ഷണം വീടുകളിലെത്തിക്കുന്ന അന്നം പുണ്യം പദ്ധതിക്ക് തുടക്കമായി. സന്നദ്ധ സംഘടനകളായ ആദരം സാന്ത്വനം, പുനർജ്ജനി എന്നിവയുടെ പ്രവർത്തകർ സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ 17 വാർഡുകളിലായി 357 വീടുകളിൽ രാവിലെ ഒൻപതിന് മുമ്പായി ഭക്ഷണം എത്തിക്കും. ഇതിനായി 40 പേരടങ്ങുന്ന കർമ്മസമിതി രംഗത്തുണ്ട്. സാന്ത്വനം ചെയർമാൻ ഒ.സി.വക്കച്ചൻ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. പുനർജ്ജനി ചെയർമാൻ സിനിമോൻ, പദ്ധതി കോ ഓർഡിറ്റേർ നൈസി ബെന്നി, രക്ഷാധികാരി ടോമി ഉലഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു.