simple
കുതിരപ്പന്തി സിംപിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ച് കുതിരപ്പന്തി എസ്.എൻ.ഡി.പി ഹാളിൽ അമ്പലപ്പുഴ നിയുക്ത എം.എൽ.എ എച്ച്.സലാം നിർവ്വഹിക്കുന്നു

ആലപ്പുഴ: മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് തുക സമാഹരിച്ച് നൽകുന്നതിന്റെ ഭാഗമായി കുതിരപ്പന്തി സിംപിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. കുതിരപ്പന്തി എസ്.എൻ.ഡി.പി ഹാളിൽ നിയുക്ത അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി വി.ജി. ഉണ്ണി, പ്രസിഡന്റ് സാബു ബെനഡിക്ട്, ട്രഷറർ വി.ആർ.ബിനു, ജാക്സൺ ദാസ്, അനീഷ്, ടോൾസ്റ്റോയ് ജേക്കബ്, ജോസഫ് മാമച്ചൻ, ജോബി തോമസ്, ലീഡർ ബിജു, വി.ആർ. മാവോ, മനോജ്, അനിൽകുമാർ തുടങ്ങിയർ നേതൃത്വം നൽകി. ബിരിയാണി ചലഞ്ചിലേക്ക് ഫോണിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുമാണ് ബുക്കിംഗ് സ്വീകരിച്ചത്. തുടർന്ന് പ്രത്യേക വോളണ്ടിയർമാർ ഓരോ വീട്ടിലും ബിരിയാണി എത്തിച്ചു നൽകുകയായിരുന്നു. ആയിരത്തോളം പായ്ക്കറ്റ് ബിരിയാണി വിറ്റഴിച്ചതായി ഭാരവാഹികൾ പറഞ്ഞു.