souda-beevi

മണ്ണഞ്ചേരി: ആലപ്പുഴ മെഡി. ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ നെഗറ്റീവായതിനെത്തുടർന്ന് വീട്ടിലെത്തിച്ച വീട്ടമ്മ പിറ്റേന്നു മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് കോച്ചോത്ത് വെളിയിൽ അബൂബക്കർ മുസ്‌ലിയാരുടെ ഭാര്യ സൗദാ ബീവി (69) ആണ് മരിച്ചത്.

ഇവർ ഉൾപ്പെടെ വീട്ടിലെ അഞ്ച് അംഗങ്ങൾക്കും കൊവിഡ് പോസിറ്റീവായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സൗദാബീവിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. നെഗറ്റീവ് ആയതോടെ ശനിയാഴ്ച വീട്ടിലെത്തിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. മക്കൾ:കൗലത്ത്,അഷറഫ്,ബുഷ്റ,നിസാമുദ്ദീൻ.മരുമക്കൾ:സുബൈർ, സജീന,എ.കെ സലാഹുദ്ദീൻ (കലവൂർ ടൗൺ ജൂമുഅ മസ്ജിദ് പ്രസിഡന്റ്), സുബിത.