മുതുകുളം: പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് പുതുശ്ശേരിൽ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ജോബി പെരുമാൾ, കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. വിനോദ് കുമാർ, രഞ്ജിത്ത് ചിങ്ങോലി, ശ്രീക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു