മാവേലിക്കര: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാവേലിക്കര എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ പി.പി.ഇ കിറ്റ്, പൾസ് ഓക്സിമീറ്ററുകൾ എന്നിവ മാവേലിക്കര ജില്ലാ ആശുപത്രിക്ക് വാങ്ങി നൽകി. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എ. ബഷീറിൽ നിന്നു നിയുക്ത എം.എൽ.എ എം.എസ്. അരുൺകുമാർ ഏറ്റുവാങ്ങി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷിന് കൈമാറി. കുറത്തികാട്, ചുനക്കര സി.എച്ച്.സികൾക്കുള്ള പ്രതിരോധ സാമഗ്രികളടക്കമാണ് കൈമാറിയത്. യൂണിയൻ ഏരിയ പ്രസിഡന്റ് ജി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.സജിത്ത്, പി.സി. ശ്രീകുമാർ, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ വി.രാജു, റഷീദ് കുഞ്ഞ്, ജില്ല കമ്മിറ്റിയംഗങ്ങളായ ആർ.രാജീവ്, ടെസി എബ്രഹാം, ജി.അനിൽ, ജലജകുമാരി, വിനോദ് എന്നിവർ പങ്കെടുത്തു.