കുട്ടനാട്: മുഖ്യമന്ത്രിയുടെ കൊവിഡ് ചലഞ്ച് സഹായനിധിയിലേക്ക് ചതുർത്ഥ്യാകരി അയ്യനാട് നെല്ലുത്പാദക സമിതി വകയായി 15,001 രൂപ നൽകി. പാടശേഖരസമിതി ഭാരവാഹികളായ ശിവൻകുട്ടി കറുകക്കോണിൽ, ജോഷി വർഗ്ഗീസ്, സോണിച്ചൻ നാൽപ്പത്താറിൽ എന്നിവർ നിയുക്ത കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസിന്റെ ഓഫീസിലെത്തി ചെക്ക് കൈമാറി. സോണിച്ചൻ 5001 രൂപ പ്രത്യേക സംഭാവനയായും നൽകി.