കുട്ടനാട്: വിശ്വകർമ്മ സമുദായത്തിൽപ്പെട്ട പരമ്പരാഗത തൊഴിലാളികൾക്ക് എത്രയുംവേഗം കൊവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭ കുട്ടനാട് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ ഓൺലൈൻയോഗം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് തൊഴിലെടുക്കാൻ കഴിയാതെ വിഷമിക്കുകണിവർ. ലോക്ക്ഡൗൺ ദീർഘിപ്പിച്ചതോടെ ജവീതം വഴിമുട്ടിയ അവസ്ഥയാണ്. സർക്കാർ ഭാഗത്തു നിന്ന് അടിയന്തര ഇടപെടൽ വേണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ശശീന്ദ്രൻ, പി.ആർ. ദേവരാജൻ വി.എൻ. ദിലീപ്കുമാർ, വി.പി. നാരായണൻകുട്ടി, കെ.ജി. ശശിധരൻ, ഡി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു