കുട്ടനാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമയി തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങൾക്ക് കെ.എസ്.ടി.എ നൽകുന്ന പൾസ് ഓക്സിമീറ്ററുകളുടെ മങ്കൊമ്പ് സബ് ജില്ലാതല വിതരണം കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൈനകരി,നെടുമുടി, ചമ്പക്കുളം, പുളിങ്കുന്ന് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള പൾസ് ഓക്സിമീറ്ററുകളും അനുബന്ധ കൊവിഡ് സാമിഗ്രികളുമാണ് വിതരണം ചെയ്തത്. കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡന്റ് പി.എസ്. ബൈജു അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനൽകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് പട്ടണം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. പ്രമോദ്, കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം വി.എം. റോബർട്ട് എന്നിവർ പങ്കെടുത്തു സബ് ജില്ലാ സെക്രട്ടറി എ.പി. സെബാസ്റ്റ്യൻ സ്വാഗതവും ട്രഷറർ വി. വിമൽ ബഞ്ചമിൻ നന്ദിയും പറഞ്ഞു.