ചേർത്തല: ലോക്ക്ഡൗൺ മൂലം ഭക്ഷണം ലഭിക്കാതെ തെരുവിൽ കഴിയുന്നവർക്ക് പൊതിച്ചോറ് നൽകി ഗ്രാമോദയം ചാരി​റ്റബിൾ ട്രസ്​റ്റ് മാതൃകയാവുന്നു. ട്രസ്​റ്റ് ജോയിന്റ് സെക്രട്ടറിമാരായ കിഷോർ കുമാർ, മനു പാലിയത്തറ എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്ഷണം വിതരണം നടത്തി. ട്രസ്​റ്റ് അംഗങ്ങളുടെ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണമാണ് വിതരണം ചെയ്തത്. നഗരത്തിൽ പത്തോളം പേരെ കണ്ടെത്തി ഭക്ഷണം നൽകി. പ്രവർത്തനങ്ങൾക്ക് മുഖ്യരക്ഷാധികാരി പി. മഹാദേവൻ കൊക്കോ ടഫ്റ്റ്, പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ജെ.പി.വിനോദ്, ട്രഷറർ നോബിൻ പുത്തൻ മഠം, വൈസ് പ്രസിഡന്റുമാരായ സൈഗാൾ അമ്പാടി, ആർ.എൽ.വി ഓംകാർ എന്നിവർ നേതൃത്വം നൽകി.