അമ്പലപ്പുഴ: ഖത്തറിലെ ടാർജെറ്റ് ലോജിസ്റ്റിക് മാനേജിംഗ് ഡയറക്ടറും അമ്പലപ്പുഴ തത്തമത്ത് കളത്തിൽ പരേതനായ ഭാസ്‌കരപിള്ളയുടെ മകനുമായ ബി. ഗോപകുമാർ (62) ദോഹയിൽ നിര്യാതനായി. സംസ്‌കാരം അമ്പലപ്പുഴ നീൽകമൽ വീട്ടുവളപ്പിൽ പിന്നീട്. മാതാവ്: പരേതയായ കമലക്കുട്ടി. ഭാര്യ: കല ഗോപകുമാർ. മക്കൾ: നിഖിൽ (ഖത്തർ), നിമിഷ (യു.എൻ ജനീവ). മരുമകൾ: പട്രേഷ്യ (ഫ്രാൻസ്).