ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം കണിച്ചുകുളങ്ങര യൂണിയൻ യൂത്ത്മൂവ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ ചരക്ക് വണ്ടികളിലെയും ആംബുലൻസുകളിലെയും ഡ്രൈവർമാർക്കും സഹയാത്രികർക്കും ഭക്ഷണപ്പൊതികളും കുടിവെള്ളവും വിതരണം ചെയ്തു. പ്രസിഡന്റ് ടി.കെ. അനിലാൽ, സെക്രട്ടറി ഷിബു പുതുക്കാട്ട്, വൈസ് പ്രസിഡന്റുമാരായ സജീവ്, സുമേഷ്, ശ്രീനിഷ്,ജോയിന്റ് സെക്രട്ടറിമാരായ രാജേഷ്, സഞ്ജു, രൂപേഷ്, കൗൺസിൽ അംഗങ്ങളായ പ്രസന്നൻ,വിനേഷ്,പ്രഭാഷ് എന്നിവർ പങ്കെടുത്തു.