കായംകുളം: കൊവിഡ് വ്യാപനത്തോടെ 2020 മുതൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കച്ചവടക്കാർ ദുരിതത്തിലാണന്ന് പ്രീമിയർ ബുക്ക്സെന്റർ ഉടമ പി. പിദീപ് ലാൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.

കൊവിഡ് 19 സ്ഥിരീകരിച്ചത് മുതൽ അടച്ചിട്ടതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇതുമായി ബന്ധപ്പെട്ട ബുക്ക് സ്റ്റാളുകൾ ,സ്കൂൾ യൂണിഫോം, ബാഗുകൾ, കുടകൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നി​വ കടക്കെണിയിലാണ്. കച്ചവടം നടക്കുന്ന രണ്ടു സീസണുകളാണ് നഷ്ടപ്പെട്ടത്. ഈ സ്ഥാപനങ്ങളെയും ഇവിടെ ജോിലി​ ചെയ്യുന്ന തൊഴിലാളികളുടെ കുടുംബങ്ങളെയും സംരക്ഷിക്കുവാനും സഹായിക്കുവാനും സർക്കാർ തയ്യാറാകണമെന്ന് പ്രദീപ് ലാൽ അഭ്യർത്ഥിച്ചു.