ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ ഇന്ന് പ്ളക്കാർഡ് കൈയി​ലേന്തി സമരം നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മേടയിൽ അനിൽകുമാർ അറിയിച്ചു. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുക, കൊവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷംരൂപ വീതം സഹായവും പെൻഷനും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.