ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ സി.പി.ഐ ജില്ലാ എക്‌സിക്യുട്ടിവ് യോഗം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. 'ഉച്ച ഭക്ഷണം കഴിച്ചോ ' എന്ന ബോർഡുമായി ഉച്ചയ്ക്ക് 12 മണി മുതൽ എ.ഐ.എസ്.എഫ് പ്രവർത്തകർ പ്രധാന റോഡുകളിലുണ്ട്. അത്താഴ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പ്രവർത്തകരേയും യോഗം അഭിനന്ദിച്ചു.യോഗത്തിൽ പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. അസി.സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.