photo

ആലപ്പുഴ : പി.എസ്.സി നിയമന ചട്ടങ്ങളും സീനിയോറിട്ടി ലിസ്റ്റും അട്ടിമറിച്ച് ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാത്ത നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സർക്കാരും പി.എസ്.സി.യും അംഗീകരിച്ച് നിയമിച്ച സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള എച്ച്.ഐ.മാരെയാണ് കഴിഞ്ഞ 21 വർഷമായി പ്രൊമോഷനിൽ അവഗണിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. കെ.എസ്.എച്ച്.ഐ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി.എസ്. തൃദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി. സുജലദേവി, ട്രഷറർ ജെറി ബെനഡിക്റ്റ്, കെ.എം. ജാസ്മിൻ, വി. ഷാജി, ജെ. ജോൺ, എ. രാജേഷ്, രാംദാസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി പി.എസ്. തൃദീപ് കുമാർ ( പ്രസിഡന്റ്), പി.ആർ. ബാലഗോപാൽ ( ജനറൽ സെക്രട്ടറി), പി. സുജലദേവി, വി. ഷാജി ( വൈസ് പ്രസിഡന്റുമാർ ), ജെറി ബെനഡിക്റ്റ് (ട്രഷറർ), കെ.എം. ജാസ്മിൻ, എ. രാജേഷ്, ജെ. ജോൺ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.