ആലപ്പുഴ : ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽമേഖലയ്ക്ക് അടിയന്തര സഹായം നൽകാൻ സർക്കാർ ഇടപെടലും നടത്തണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഹോട്ടലുകളിൽ പാഴ്സൽ സേവനം അനുവദിച്ചെങ്കിലും പ്രവർത്തന ചെലവ് പോലും ലഭിക്കാത്തതിനാൽ 80ശതമാനം ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. വൈദ്യുതി ചാർജ്, വെള്ളക്കരം, കെട്ടിട വാടക, ജിഎസ്ടി, ബാങ്ക് വായ്പ എന്നിവയയെല്ലാം കുടിശികയാണ്. കഴിഞ്ഞ ലോക്ക്ഡൗൺകാലത്തെ പോലെ വൈദ്യുതി,വെള്ളക്കരം,ജിഎസ്ടി കുടിശികകൾ പിഴപ്പലിശ ഒഴിവാക്കി ഗഡുക്കളായി അടയ്ക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടിയും ജനറൽസെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.