oxi
കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.പ്രസന്നനിൽ നിന്നും ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങുന്നു

ആലപ്പുഴ: കെ.എസ്.ടി.എ ചെങ്ങന്നൂർ സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമാഹരിച്ച പൾസ് ഓക്സിമീറ്ററുകൾ ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.പ്രസന്നനിൽ നിന്ന് ഏറ്റുവാങ്ങി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജി.രാമകൃഷ്ണൻ, വാർഡ് മെമ്പറുമാരായ അഡ്വ.ആർ.രാജേഷ്, അഡ്വ.ഉണ്ണികൃഷ്ണൻ, ഹരിദാസ് റ്റി.വി, പഞ്ചായത്ത് സെക്രട്ടറി വിൻസെന്റ് ജോർജ്,കെ.എസ്.ടി.എ മുൻ മെമ്പർ മുരളീധരൻ കുറുപ്പ് എന്നിവർ പങ്കെടുത്തു.