വള്ളികുന്നം: ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റിയുടെ 'അമൃതം'പദ്ധതിയുടെ വിതരണോദ്ഘാടനം , കൊടിക്കുന്നിൽ സുരേഷ് എം.പി ആരോഗ്യ പ്രവർത്തക സി.അനിതയ്ക്ക് കി​റ്റ് കൈമാറി നിർവഹിച്ചു.. വള്ളികുന്നം പഞ്ചായത്തിലെ തി​രഞ്ഞെടുക്കപ്പെട്ട മൂന്ന് കോളനികളിലെ 150 ഓളം വീടുകളിലായി പാലും മുട്ടയും ഉൾപ്പെടെയുള്ള പോഷകാഹാര കിറ്റുകൾ എത്തിക്കുന്നതാണ് പദ്ധതി. ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ മഠത്തിൽ ഷുക്കൂർ അദ്ധൃക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശങ്കരൻകുട്ടിനായർ, ഭാരവാഹികളായ മീനുസജീവ്, നന്ദനംരാജൻപിള്ള , അൻസാർഐശ്വരൃ, രാജുമോൻവള്ളികുന്നം, സി.അനിത, പ്രകാശ് സരോവരം, ഉണ്ണിമായ തുടങ്ങിയവർ പങ്കെടുത്തു.