കായംകുളം: നഗരസഭയിലെ യുഡി എഫ് കൗൺസിലർമാർക്ക് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു. വനിതാകൗൺസിലർമാർക്ക് നാലെണ്ണം വീതവും പുരുഷ കൗൺസിലറന്മാർക്ക് രണ്ടെണ്ണവും നൽകി.
കെ.പി.സി.സി സെക്രട്ടറി അഡ്വ ഇ സമീർ വിതരണോദ്ഘാടനം നിർവഹിച്ചു. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഡിസിസി നിറഞ്ഞിട്ടുള്ളതിനാൽ അടിയന്തിരമായി സി എഫ് എൽ ടി സി തുറക്കണമെന്ന് സമീർ ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി എ പി ഷാജഹാൻ, പി.സി റോയ്, ബിധു രാഘവൻ, ഗീത പി, സുമിത്രൻ, ബിജുനസറുള്ള, അൻസാരി കോയിക്കലേത്ത്, പി കെ അമ്പിളി, മിനി സാമുവേൽ,എന്നിവർ പങ്കെടുത്തു.