അമ്പലപ്പുഴ: ചേർത്തല നഗരത്തിലും പരിസരത്തും അലഞ്ഞുതിരിഞ്ഞു നടന്ന സംസാരശേഷിയില്ലാത്ത 35 കാരന് പുന്നപ്ര ശാന്തി ഭവനിൽ അഭയം. ഭക്ഷണം കിട്ടാതെ വഴിയരുകിൽ തളർന്നു കിടന്ന ഇയാളെ ചേർത്തല പൊലീസും ജീവകാരുണ്യ പ്രവർത്തകനായ ഷാജു ആലുംകാരനും ചേർന്നാണ് ശാന്തിഭവനിൽ എത്തിച്ചത്.