കായംകുളം: നഗരസഭയിൽ വാർഡുകൾ കേന്ദ്രീകരിച്ച് ആന്റിജൻ ടെസ്റ്റ്‌ നടത്തുന്നു. ഇന്ന് 1,3,43,44വാർഡുകൾക്കായി ടൗൺ യു.പി.എസിലും 2,4,5,6 വാർഡുകൾക്കായി ഇ.ഇ.എം.എൽ.പി.എസിലും 7,8,9,10,37 വാർഡുകൾക്കായി ശ്രീ വിഠോബ സ്കൂളിലും ടെസ്റ്റ്‌ നടത്തും.

ആശുപത്രിയിൽ പോകാൻ കഴിയാത്തവരെ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് വാഹനം അടക്കം സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടന്ന് നഗരസഭാ ചെയർപേഴ്സൺ പി.ശശികല പറഞ്ഞു.