മാവേലിക്കര: തഴക്കര പഞ്ചായത്തിലെ പതിനേഴാം വാർഡിൽ പാലച്ചുവട് കോളനിയിൽ ദുരിതം അനുഭവിക്കുന്ന ഇരുപത്തി അഞ്ചോളം കുടുംബങ്ങൾക്ക് വിശ്വഹിന്ദു പരിഷത്ത് സുഹൃതം വിശ്വ സേവാ കേന്ദ്രം ഭക്ഷ്യക്കിറ്റും ആഹാരവും മരുന്നും എത്തിച്ച് നൽകി. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സേവാപ്രമുഖ് ചന്ദ്രശേഖരൻ വിതരണോദ്ഘാടനം നടത്തി. തഴക്കര ഖണ്ഡ് സെക്രട്ടറി അനു കൊച്ചാലുംമൂട്, പ്രസിഡന്റ് ബിജു, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ മലമുറ്റം, ജോ.സെക്രട്ടറി ഷിജു അമ്മൻച്ചേരി, ബെജരംഗദൾ സംയോജകൻ ഗിരീഷ് ഇറവങ്കര, സേവാപ്രമുഖ് ജിഷ്ണു തടത്തിൽ, സുരേഷ് നന്ദനം, സുനിൽ രാമനേല്ലൂർ, സുജിത്ത് വെട്ടിയാർ, സനൂപ്, അജി, ഗിരിഷ്, സൂരജ്‌ എന്നിവർ നേതൃത്വം നൽകി.