അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ നിന്ന് ധാതുമണൽ കൊണ്ടു പോകുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായി പുറക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി. പി .ഐ ജില്ലാ കമ്മറ്റിയംഗവുമായ വി.സി.മധു രംഗത്ത് . പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ആറ് മാസങ്ങൾക്ക് മുൻപ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപായി നിറുത്തി വെച്ച മണൽ ഖനനമാണ് ഇപ്പോൾ പുനരാരംഭിച്ചത്. തീരദേശത്തെ വഞ്ചിയ്ക്കുന്ന തീരുമാനത്തിൽ നിന്ന് പുതിയ സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ സമരം തുടരുമെന്ന് സി .പി .ഐ ജില്ലാ കമ്മറ്റിയംഗം വി.സി. മധു അറിയിച്ചു.