ആലപ്പുഴ: കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരള ഫയർ സർവ്വീസ് അസോസിയേഷൻ കോട്ടയം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഡിവിഷന് കീഴിൽ വരുന്ന ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 22 ഫയർ സ്റ്റേഷനുകളിൽ മഴക്കാല പൂർവ്വശൂചീകരണ പ്രവർത്തനം നടത്തി. സി.സിജിമോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം പി.ഷിബു അദ്ധ്യക്ഷത വഹിച്ചു.