ആലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ജീവനക്കാരനായ ജിതീഷ് നാഥിനെ ജോലിസമയം ഓഫീസിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തിൽ കെ.പി.ഇ.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപെട്ടു. ജില്ലാ പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജോയി ആന്റണി, കിഷോർ, കിരൺ, അശോകൻ എന്നിവർ സംസാരിച്ചു.