vishnu
മാത്താനം ദേവസ്വം വൈസ് പ്രസിഡൻ്റ് മണത്താംപറമ്പ് വീട്ടിൽ പി.കെ.ചന്ദ്രബോസിൻ്റെ മകൻ വിഷ്ണുവിനെ എസ്.എൻ.ഡി.പി.യോഗം 608-ാം നമ്പർ അരുക്കുറ്റി ശാഖ ശാഖ പ്രസിഡൻ്റ് എം.യു റോഷി, സെക്രട്ടറി സി.എസ്. സുനിൽകുമാർ, വൈസ് പ്രസിഡൻ്റ് എസ്.മഹേഷ് എന്നിവർ ആദരിച്ചപ്പോൾ

പൂച്ചാക്കൽ: അബോധാവസ്ഥയിൽ റോഡരികിൽ കിടന്ന വഴിയാത്രക്കാരനെ ശുശ്രൂഷ നൽകി ആശുപത്രിയിലാക്കിയ യുവാവിനെ എസ്.എൻ.ഡി.പി.യോഗം 608-ാം നമ്പർ അരുക്കുറ്റി ശാഖ ആദരിച്ചു. മാത്താനം ദേവസ്വം വൈസ് പ്രസിഡൻ്റ് മണത്താംപറമ്പ് വീട്ടിൽ പി.കെ.ചന്ദ്രബോസിന്റെ മകൻ വിഷ്ണുവിനെയാണ് ശാഖ പ്രസിഡൻ്റ് എം.യു റോഷി, സെക്രട്ടറി സി.എസ്. സുനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്.മഹേഷ് എന്നിവർ വീട്ടിലെത്തി ആദരിച്ചത്.