മാവേലിക്കര: എഫ്.എസ്.ഇ.ടി.ഒ മാവേലിക്കര മേഖലാ കമ്മിറ്റി തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളകൾക്ക് പച്ചക്കറി പലവ്യഞ്ജന സാമഗ്രികൾ നല്‍കി. 3 ചാക്ക് അരി, 3 ബോക്‌സ് വീതം വെളിച്ചെണ്ണ, ഒരു ചാക്ക് ഉള്ളി ഉൾപ്പെടെയുള്ളവയാണ് എത്തിച്ചത്. എഫ്.എസ്.ഇ.ടി.ഒ ഭാരവാഹികളായ പി.സജിത്ത്, സി.ജ്യോതികുമാർ, വി..രാജു, ഹരികുമാർ എന്നിവർ ചേർന്ന് തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാറിന് സാധനങ്ങൾ കൈമാറി.