മാവേലിക്കര: പള്ളിക്കൽ തെക്ക് മൂന്നാം വാർഡ് കൊവിഡ് ജാഗ്രതാ സമിതി പള്ളിക്കൽ ഗവ.എൽ.പി.എസിൽ ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ നായർ ഉദ്ഘാനം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി.ഹരികുമാർ, ഭരണിക്കാവ് മെഡിക്കൽ ഓഫീസർ ഡോ.സ്മിത, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയംഗം നിഷാ സത്യൻ, ഹെൽത്ത് ഇൻസ്പക്ടർ സുനിൽ, വാർഡ് അംഗം കെ.എസ്.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
വാർഡിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ, പ്രൈമറി സമ്പർക്കപ്പട്ടിക, ഫസ്റ്റ് ഡോസ് വാക്സിൻ നൽകേണ്ട 45 വയസിന് മുകളിലുള്ള പട്ടികജാതി, പട്ടികവർഗ്ഗ കുടുoബാംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കൽ, ക്ലസ്റ്ററുകളുടെ ചുമതല നിശ്ചയിക്കൽ, വാർഡിലെ അത്യാവശ്യ വാഹനസൗകര്യങ്ങളുടെ ലിസ്റ്റ്, ഗുരുതര രോഗം ബാധിച്ചവരുടെ വിവരങ്ങൾ, രണ്ടാം ഡോസ് നൽകേണ്ടവരുടെ ലിസ്റ്റ്, ഭക്ഷണം നൽകുന്നവരുടെ വിശദാംശങ്ങൾ, ക്വാറന്റൈനിൽ ഉള്ളവരുടെ വിവരങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ തയ്യാറാക്കി. ഹെൽപ് ഡെസ്ക് നമ്പർ: 9447472036,