ഹരിപ്പാട്: നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടന്നവരെ കണ്ടെത്തി ആന്റി​ജൻ ടെസ്റ്റ് നടത്തി. പോസി​റ്റീവായി​ കണ്ട ഒരാളെ എഫ്. എൽ. ടി. സി യിലേക്ക് മാറ്റി​. ബാക്കിയുള്ള 18 പേർക്കായി നഗരസഭയുടെ നേതൃത്വത്തിൽ ഹരിപ്പാട് ആരൂർ എൽ.പി.എസി​ൽ ക്യാമ്പ് ആരംഭിച്ചു. .അന്തേവാസികളായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവരെ കൂടാതെ തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവരും ലോക്ഡൗണിൽ ഹരിപ്പാട് അകപ്പെട്ടവരും ഉണ്ട്. ക്യാമ്പിൽ കുടിവെള്ളം,മൂന്ന് നേരം ആഹാരവും ചായയും കൂടാതെ സോപ്പ്, എണ്ണ, പായ, വസ്ത്രങ്ങൾ എന്നിവ നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായവും ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീവിവേക്, ഹെൽത്ത് ഇൻസ്പെക്ടർ ബിനോയി എന്നിവർ അറിയിച്ചു