santharam-clr
ആശ്വാസ് സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ നീതി പ്രതിരോധ മെഡിക്കൽ കിറ്റും ഭക്ഷ്യധാന്യ കിറ്റിന്റെയും വിതരണം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ : പുന്നപ്ര നോർത്ത് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ്വാസിന്റെ നേതൃത്വത്തിൽ നീതി പ്രതിരോധ മെഡിക്കൽ കിറ്റും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശ്വാസ് കൺവീനർ പി.യു.ശാന്താറാം സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗീത ബാബു എച്ച്.സലാമിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പുന്നപ്രയിലെ ഡൊമിസിലേറി കെയർ സെന്ററിൽ കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് അവശനിലയിലായ രോഗിയെ അടുത്തുള്ള ആശുപത്രിയിൽ ബൈക്കിൽ കൊണ്ടു പോയി അടിയന്തര ചികിത്സ നൽകി ജീവൻ രക്ഷിച്ച അശ്വിൻ കുഞ്ഞുമോൻ , രേഖ , ആശാവർക്കർ ഗിരിജ ഷാജി , ആരോഗ്യ പ്രവർത്തകൻ ബിനു എന്നിവരേയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിത , എം.ദീപു , ഇന്ദു രമേശൻ , മധു എന്നിവർ പങ്കെടുത്തു.