ആലപ്പുഴ : കൊവിഡ് 19 മാനദണ്ഡം പാലിച്ചുകള്ളുഷാപ്പുകൾ തുറക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ കള്ളു ചെത്തു വ്യവസായ ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കള്ളുഷാപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ ആയിരക്കണക്കിനു ചെത്തുതൊഴിലാളികളും ഷാപ്പു ജീവനക്കാരും വളരെയേറെ ദുരിതത്തിലാണ്. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് സർക്കാർ 5000 രൂപ വീതം സാമ്പത്തിക സഹായം നൽകണമെന്നും പെഡറേഷൻ ജില്ലാ പ്രസിഡന്റ് ശ്രീവല്ലഭനും ജനറൽ സെക്രട്ടറി കെ.കെ.അരവിന്ദാക്ഷനും മുഖ്യമന്ത്രിക്കും എക്സൈസ് വകുപ്പ് മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.