ചേർത്തല: ആദ്യമായി നിയസഭയിൽ പ്രവേശിച്ചത് പിറന്നാൾ ദിനത്തിലാണെന്നത് കൃഷിമന്ത്റി പി.പ്രസാദിന് ഇരട്ടി മധുരമായി.
ഇന്നലെ പ്രസാദിന്റെ 52-ാം പിറന്നാളായിരുന്നു.
മുഖ്യമന്ത്റി പിണറായി വിജയനും ഇന്നലെയായിരുന്നു പിറന്നാൾ. സത്യപ്രതിജ്ഞക്ക് ശേഷം ഇരുവരും പരസ്പരം ആശംസകൾ കൈമാറി.വൈകിട്ട് തിരുവനന്തപുരത്ത് സി.പി.ഐ ഓഫീസിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തകരെത്തിച്ച പിറന്നാൾ കേക്ക് മുറിച്ചു.