ചേർത്തല :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എ.ഐ.വൈ.എഫ് ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മണിയ്ക്കൂറും പ്രവർത്തിയ്ക്കുന്ന വാഹന സൗകര്യം ഏർപ്പെടുത്തി. കൊവിഡ് രോഗികളെ ആശുപത്രികളിലേയ്ക്ക് കൊണ്ടുപോകാനും, തിരികെ വീടുകളിൽ എത്തിയ്ക്കാനും, ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യുവാനാണ് ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് വാഹനങ്ങൾ നിരത്തിലിറക്കിയത്. വാഹനങ്ങളുടെ ഫ്ളാഗ് ഒഫ് എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി. ജിസ്‌മോൻ നിർവഹിച്ചു. മണ്ഡലം സെക്രട്ടറി കെ.സി. ശ്യാം, ജോയിന്റ് സെക്രട്ടറി അമൽ, ജില്ലാ പ്രസിഡന്റ് യു. അമൽ, അനൂപ്, സനൽ രാജ് എന്നിവർ പങ്കെടുത്തു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹന സൗകര്യത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനാണ് വാഹനങ്ങൾ നിരത്തിലിറക്കിയത്. ഫോൺ : 8089607811, 9995582003, 9072727739