ചേർത്തല: കൊവിഡും മഴയും നിമിത്തം കണിവെള്ളരി വിൽക്കാനാവാതെ വിഷമിച്ച കർഷകന് ഡി.വൈ.എഫ്.ഐ.യുടെ കൈത്താങ്ങ്. കഞ്ഞിക്കുഴിയിലെ യുവകർഷകനായ ശുഭകേശൻ വിളയിച്ച വെള്ളരിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഹനത്തിൽ കയറ്റി പ്രദേശത്ത് വിൽപന നടത്തി പണം കൈമാറിയത്. എ.എം.ആരിഫ് എം.പി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സി.പി.എം.കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ വെള്ളരി വിപണന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ.അശ്വിൻ,ബ്ലോക്ക് സെക്രട്ടറി എൻ.എം.സുമേഷ്,യു.ലിനിൻ,സാംജി തുടങ്ങിയവർ നേതൃത്വം നൽകി.