ആലപ്പുഴ: ആര്യാട് പഞ്ചായത്ത് പതിനാലാം വാർഡിൽ പൊതു പങ്കാളിത്തോടെ നടന്ന ശുചീകരണയജ്ഞം പഞ്ചായത്തംഗം അഡ്വ. എം രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. കൊവിഡ് നോഡൽ ഓഫീസർ സി. പ്രദീപ് കുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇൻസാ ഹാരിസ്, വോളണ്ടിയർമാരായ ഗീത, പൊന്നമ്മ, എഡി.എസ് സെക്രട്ടറി ശശികല, ജോസകുട്ടി, രാജേഷ്, മനോജ്, ശ്യാം, നിതിൻ, രമ്യ രാഹുൽ, അയൽക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.