ആലപ്പുഴ : കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ഫുട്‍വെയർ വ്യാപാരി സമൂഹത്തെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള റീട്ടെയിൽ ഫുട്‍വെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ ജില്ലയിൽ 37 ഫുട്‍വെയർ വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടി. കുത്തക കമ്പനികൾക്ക് ഓൺലൈൻ വ്യാപാരത്തിന് നൽകിയ അനുമതി പിൻവലിക്കണമെന്നും കൊവിഡ് വാക്സിൻ എടുക്കുന്നതിന് വ്യാപാരികൾക്ക് മുൻഗണന നൽകണമെന്നും ഭാരവാഹികളായ പ്രസിഡന്റ് ടിപ്ടോപ് ജലീൽ, ജനറൽ സെക്രട്ടറി സാബു ജോർജ്, ട്രഷറർ അശ്വിൻ എന്നിവർ ആവശ്യപ്പെട്ടു.