ആലപ്പുഴ: ജില്ലയിൽ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 29 കേസുകളിൽ 13 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് ഏഴു പേർക്കും മാസ്ക്ക് ധരിക്കാത്തതിന് 793 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 628പേർക്കും എതിരെ നടപടി സ്വീകരിച്ചു. 28564 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തേക്ക് ഇറക്കിയ 189 വാഹനങ്ങൾ പിടിച്ചെടുത്തു.