ആലപ്പുഴ : കൊവിഡിന്റെ പശ്ചാത്തലത്തിൽ, ഉത്പന്നങ്ങൾ അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കർഷകർ നേരിടുന്ന താത്കാലിക പ്രതിസന്ധി കണക്കിലെടുത്ത് കൃഷി വകുപ്പിന്റെ വിപണി ഇടപെടലുകൾ ശക്തമാക്കുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പല ഉത്പന്നങ്ങളുടേയും ഉത്പാദനം ഈ സീസണിൽ വർദ്ധിച്ചിട്ടുണ്ട്. പൈനാപ്പിൾ പോലെയുള്ള കയറ്റുമതി ഉത്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങിലേക്ക് കയറ്റി അയക്കാൻ സാധിക്കുന്നില്ല. പൈനാപ്പിൾ കർഷകരെ സഹായിക്കുന്നതിനായി ഹോർട്ടികോർപ്പ് വാഴക്കുളം അഗ്രോ പ്രൊസസ്സിംഗ് കമ്പനി വഴി സംഭരണം ആരംഭിച്ചു. വിശദ വിവരത്തിന് ജില്ലാ തലത്തിൽ ഹോർട്ടികോർപ്പ് ആരംഭിച്ചിട്ടുള്ള ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോൺ: 9447860263