ph
കാർത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് മെഡിക്കൽ സ്റ്റോറുകളിൽ നടത്തിയ പരിശോധന

കായംകുളം: കൊവി​ഡ് പ്രതി​രോധ സാമഗ്രി​കൾ കൂടി​യ വി​ലയ്ക്ക് വി​റ്റ സംഭവത്തി​ൽ ലീഗൽ മെട്രോളജി വകുപ്പ് ആറുകേസുകൾ രജി​സ്റ്റർ ചെയ്തു. 40000 രൂപ പിഴ ഈടാക്കി.

കാർത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിലാണ് പരി​ശോധന നടത്തിയത്. പൾസ് ഓക്സിമീറ്റർ ,പി പി കിറ്റ് ,മാസ്കുകൾ തുടങ്ങി കൊവിഡ് പ്രതിരോധ സാധനങ്ങൾ സർക്കാർ നിശ്ചയിച്ച വിലയിൽ കൂടുതൽ വിൽപ്പന നടത്തുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. കായംകുളം ഹരിപ്പാട് മേഖലകളിൽ വിവിധസ്ഥാപനങ്ങളിലും പരിശോധന നടത്തി​.

ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ആർ . ജയലക്ഷ്മി , ഇൻസ്പെക്ടിംഗ് അസിസ്റ്റൻറ് എസ് . പ്രേംകുമാർ , ഷിബു ബേബി , കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു .