ആലപ്പുഴ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുളിങ്കുന്ന് പഞ്ചായത്തിൽ കൊവിഡ് വാർ റൂം സജ്ജമായി. ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും ഏകോപനത്തോടെയാണ് വാർ റൂമിന്റെ പ്രവർത്തനം. പഞ്ചായത്തിലെ ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനങ്ങളും വാർ റൂം വഴി നിരീക്ഷിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ജനകീയ ഭക്ഷണശാലയുടെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് പറഞ്ഞു. സഹായത്തിനായി വിളിക്കേണണ്ട നമ്പർ: 9188840545