കായംകുളം: വാർഡുകളിൽ നടന്നുവരുന്ന കൊവിഡ് കാല ശുചീകരണ പ്രവർത്തനങ്ങളിൽ വിവേചനം കാട്ടുന്നെന്ന് ആരോപിച്ച് കായംകുളം മുനി. സെക്രട്ടറിയെ ബി ജെ പി, യു.ഡി.എഫ് കൗൺസിലർമാർ ഉപരോധിച്ചു.

.പ്രതിപക്ഷ കൗൺസിലർമാരെ അറിയിക്കാതെയും വേണ്ടത്ര കൂടിയാലോചനകളില്ലാതെയും വാർഡുകളിൽ നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കുകയില്ലന്ന് കൗൺസിലർമാർ അറിയിച്ചു.

എച്ച്.എം.സി കമ്മറ്റി അടിയന്തിരമായി പുന:സംഘടിപ്പിക്കുക ,കൊവിഡ് വാക്സിനേഷൻ ഉടൻ ആരംഭിക്കുക ,എല്ലാ കൊവിഡ് ബാധിത കുടുംബങ്ങൾക്കും ഭക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം സെക്രട്ടറിയ്ക്ക് നൽകി. ആവശ്യങ്ങളിൽ 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിൻമേൽ രണ്ടു മണിക്കൂർ നീണ്ടുനിന്ന ഉപരോധം അവസാനിപ്പിച്ചു.
ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ ഡി.അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ രാജശ്രീ കമ്മത്ത്, ലേഖ മുരളീധരൻ എന്നിവർ സംസാരിച്ചു.

യു.ഡി.എഫ് സമരത്തിൽ എ ജെ ഷാജഹാൻ, എ പി ഷാജഹാൻ, ബിധുരാഘവൻ, അൻസാരി കോയിക്കലേത്ത് തുടങ്ങിയവർ പങ്കെടുത്തു