മുതുകുളം :ചിങ്ങോലി ഗ്രാമപഞ്ചായത്തിൽ വാക്സിനേഷനുള്ള കോവിഷീൽഡ് മരുന്ന് അടിയന്തിരമായി ലഭ്യമാക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 45 വയസ്സിൽ താഴെയുള്ള ഒരാൾക്കു പോലും ഇവിടെ വാക്സിൻ എടുത്തിട്ടില്ല. 45 വയസ്സിനു മുകളിൽ ആദ്യ ഡോസ് എടുത്തവരിൽ 90 ശതമാനത്തിനും രണ്ടാം ഡോസ് എടുക്കുവാനുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു . ഡി.സി.സി.ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ അഡ്വ.വി.ഷുക്കൂർ, ജേക്കബ് തമ്പാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സജിനി, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പത്മശ്രീ ശിവദാസൻ, അനീഷ് എസ്.ചേപ്പാട്, അംഗങ്ങളായ ശോഭാ ജയപ്രകാശ്, വിജിത, പ്രസന്ന സുരേഷ് എന്നിവർ സംസാരിച്ചു.