മുതുകുളം : ആറാട്ടുപുഴപഞ്ചായത്തിൽ കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവർക്കും കൊവിഡ് ബാധിതർക്കും രമേശ് ചെന്നിത്തല എം.എൽ.എയുടെ നിർദേശാനുസരണം കോൺഗ്രസ് ആറാട്ടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്താഴപ്പൊതി വിതരണം ആരംഭിച്ചു.
.ജില്ലാപഞ്ചായത്ത് അംഗം ജോൺതോമസിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ്‌. സജീവൻ, നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കുട്ടൻ, ഡി.സി.സി അംഗം കെ. രാജീവൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എസ്.അജിത, പഞ്ചായത്ത്‌ അംഗങ്ങളായ ടി.പി.അനിൽകുമാർ, ബിനു പൊന്നൻ, ഹിമ ഭാസി, മൈമൂനത് ഫഗത്, ജയ പ്രസാദ്, പ്രസീത സുധീർ, മുൻ അംഗങ്ങളായ ശാരി പൊടിയൻ, എസ്.ശ്യംകുമാർ, സുനു ഉദയലാൽ, മണ്ഡലം ഭാരവാഹികളായ സുൽഫി താഹ, സൗമ്യ, ഷിജാർ, ശ്യാംകുമാർ, മണിക്കുട്ടൻ, തുടങ്ങിയവരാണ് സമൂഹ അടുക്കളക്ക് നേതൃത്വം നൽകുന്നത്.