ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ 238 നമ്പർ ശാഖാ യോഗത്തിൽ കൊവിഡ് ബാധിച്ച് ഭവനങ്ങളിൽ കഴിയുന്ന കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ചേപ്പാട് യൂണിയൻ ആവിഷ്കരിച്ച കൊവിഡ് 19 രണ്ടാംഘട്ട സഹായത്തിന്റെ ഭാഗമായിട്ടാണ് ശാഖയ്ക്ക് ഭക്ഷ്യക്കിറ്റ് നൽകുന്നത്. ശാഖയിലേക്കുള്ള ധന സഹായം മേഖലാ കൺവീനർ പി.എൻ അനിൽകുമാർ ഭാരവാഹികൾക്ക് കൈമാറി. ഭക്ഷ്യക്കിറ്റ് വിതരണത്തിന് ശാഖാ പ്രസിഡന്റ് ശിവൻ, സെക്രട്ടറി ശിവദാസൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജിതിൻ ചന്ദ്രൻഎന്നിവർ നേതൃത്വം നൽകി.